Search MeMyViews

Monday, March 16, 2015

ഒരമ്മ മകനെഴുതിയ ‍കത്ത്



മകന് അമ്മയുടെ ‍ജന്മദിന സന്ദേശം

ആദ്യത്തെ കണ്‍മണി... അവന്‍
തുടുത്ത കൊഴുത്ത കവിളും
അതിമനോഹരമായ ചെഞ്ചുണ്ടും
ഉള്ള പൊന്നുമോന്‍.

ഒരു മാര്‍ച്ചുമാസത്തിന്‍റെ 18-ാം നാളില്‍ പിറന്നവന്‍...
ശിശു പ്രായത്തിലേ കൃത്യതയുള്ള കുഞ്ഞ്..
എപ്പോഴും ശാന്തത..
ഉറക്കത്തില്‍ പോലും കൃത്യത..
ദൈവത്തിന്‍റെ നേരിട്ടുള്ള ഇടപെടലായിരുന്നു
ആ കുഞ്ഞില്‍...?

അവന്‍ വളര്‍ന്നു
പഠനത്തില്‍ - പ്രാര്‍ത്ഥനയില്‍ - കളിയില്‍
കളിയില്‍ മാത്രം അവന്‍ വഴക്കാളി

വിദ്യാലയത്തില്‍ - പഠനത്തില്‍ ഒന്നാമന്‍..
അവന്‍ കവിതയെഴുതി - കഥയെഴുതി
അഭിനയിച്ചു - പാട്ടുപാടി - ഒന്നാന്തരം പ്രസംഗകന്‍
സമ്മാനങ്ങള്‍ വാരിക്കൂട്ടിയ മിടുമിടുക്കന്‍
ആരേയും തോല്പിക്കുന്ന ബാലന്‍

അപ്പോഴും അവന്‍...
തലയെടുപ്പില്ലാത്ത.... ശാന്തനായ...
എളിമയും ... വിനയവും...
അനുസരണയും ഉള്ള കുട്ടി..

ഒരു നാള്‍ അവന്‍ ആഗ്രഹിച്ചു
വൈദീകനാകാന്‍...
പിന്നെ 13 വ൪ഷങ്ങള്‍ പിന്നിടുന്പോള്‍
അവന്‍ ലക്ഷ്യപ്രാപ്തിക്കായി കഠിനതപം ചെയ്യുന്ന
യുവാവായി മാറിയിരുന്നു.

അങ്ങനെ വൈദീകനെന്ന മഹാകിരീടം അണിഞ്ഞു.

"അങ്ങയുടെ സിംഹാസനത്തില്‍ നിന്ന് എനിക്ക് ജ്ഞാനം നല്‍കണമേ" [ജ്ഞാനം 9:4]  അതവന്‍റെ ലക്ഷ്യമായിരുന്നു

അവന്‍റെ കിരീടത്തില്‍ പല നക്ഷത്രങ്ങള്‍...
പതിയാന്‍ തുടങ്ങിയിരുന്നു.

B Tech - M. Tech - Phd in Super Computing -  എട്ടുവര്‍ഷത്തെ വിദേശപഠനം.

"സ്വാശ്രയശീലനും അധ്വാനപ്രിയനും 
ജീവിതം മധുരമാണ്" [പ്രഭാ. 40:17]

ഏക സഹോദരന്‍റെ അകാലത്തിലുള്ള വേര്‍പാട്
അത് കേട്ടും കണ്ടും നെഞ്ചിലമര്‍ന്ന വേദന - !
ഇണപ്രാവുകളെപ്പോലെയായിരുന്ന അനുജന്‍റെ
അന്ത്യചടങ്ങുകള്‍ നടത്തിയപ്പോഴും
നെഞ്ചിലമര്‍ന്ന വേദന താങ്ങിയപ്പോഴും..... അവന്‍.....
Be Positive [റോമ. 8:26]

അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്ന ഹൃദയവുമായ്
അമ്മ നീങ്ങുന്പോള്‍
ശക്തമായ താങ്ങായി മകന്‍...
അമ്മേ................. Be Positive.
മകന്‍റെ പ്രചോദനം
'Be Positive'

മകനെ: നീ വന്മരത്തിന്‍ തണല്‍പോലെ...
ജനനിയെ പൊതിയുന്പോള്‍...
ആനന്ദാശ്രു പൊഴിയുകയാണ്....
അതു നിന്‍റെജീവിതത്തില്‍ മുഴുവന്‍ ....
തേന്‍ തുള്ളിയായ് പെയ്തിറങ്ങട്ടെ..
ലോകനേട്ടങ്ങളെല്ലാം
ദൈവം തരുന്ന
തിളങ്ങുന്ന മുത്തുകളായും
ക്ലേശങ്ങളെല്ലാം 
അനുഗ്രഹദായകമാണെന്നും -- കരുതുക....!
ഉണ്ടാകട്ടെ നൂറുജന്മദിനങ്ങള്‍ ! ! !

ആനന്ദത്തില്‍ പൊതിഞ്ഞ
ആത്മസംതൃപ്തിയില്‍ നിറഞ്ഞ...
ആയിരമായിരം ജന്മദിനാശംസകള്‍...

അമ്മ നേരുന്നു.. ഒപ്പം Positive Energyയും
            - Be Positive -

റവ. ഫാ. ഡോ.ജയ്സണ്‍ മുളേരിക്കല്‍ C. M. I. യ്ക്ക്;
                                                        
സ്വന്തം മമ്മി
ഫിലോമിന പോള്‍

മഞ്ഞുമ്മല്‍
12.03.2015




                                                 

No comments: